ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മുനമ്പിൽ സ്ഥിതി ചെയ്യുന്ന കേരളം അതിന്റെ അതുല്യമായ ഭൂപ്രകൃതി കാരണം ഏഷ്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ 50 മികച്ച കേന്ദ്രങ്ങളിലൊന്നായും ലോകത്തിലെ പതിമൂന്ന് സ്വർഗ്ഗങ്ങളിലൊന്നായും കേരളത്തെ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാസിക തിരഞ്ഞുടുത്തിട്ടുണ്ട്. 'ഗോഡ്സ് ഓൺ കൺട്രി' എന്നാണ് കേരളം വിനോദ സഞ്ചാര രംഗത്ത് അറിയപ്പെടുന്നത്.
സമശീതോഷ്ണ കാലാവസ്ഥ, ശാന്തമായ ബീച്ചുകൾ, സുന്ദരമായ കായലുകൾ, പച്ചപ്പു നിറഞ്ഞ കുന്നുകൾ, വിചിത്രമായ വന്യജീവികൾ എന്നിവയാണ് ഈ ഭൂമികയുടെ പ്രധാന ആകർഷണങ്ങൾ. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് മറ്റൊരു പ്രധാന കേന്ദ്രത്തിൽ എത്താൻ രണ്ടോ മൂന്നോ മണിയ്ക്കൂർ യാത്ര ചെയ്താൽ മതി എന്നത് കേരളത്തിൻ്റെ ഒരു പ്രത്യേകതയാണ്. ക്ലാസിക്കൽ കലാരൂപങ്ങൾ, നിറപ്പകിട്ടാർന്ന ഉത്സവങ്ങൾ, വിചിത്രമായ ഭക്ഷണം എന്നിവയാണ് കേരളത്തിലേയ്ക്ക് സഞ്ചാരികളെ ആകർഷിയ്ക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ. ആയുർവേദം, പഞ്ചകർമ്മ, ആയുർവേദത്തിലെ പുനരുജ്ജീവന ചികിത്സ, പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രം എന്നിവയും കേരളത്തെ ഒരു ലോകപ്രശസ്ത സന്ദർശന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. വർഷം മുഴുവനുമുള്ള മിതമായ കാലാവസ്ഥയും ഒട്ടേറെ ഉത്സവങ്ങളും ഇവന്റുകളും കാരണം കേരളത്തിൽ യാത്രക്കാലം ഒരിക്കലും അവസാനിക്കുന്നില്ല. |